കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നെഗറ്റീവ് ആയതിനെ തുടർന്ന്ആശുപത്രി വിട്ടു. ഇനി ജഗതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനേയും ഇതേ ദിവസം കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.