സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക്, പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാവില്ല.
സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പില്‍ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. പൂരപ്പറമ്പിൽ സംഘാടകർക്കു മാത്രമാകും അനുമതി.