Categories
national

പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേറ്റു

ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസ് ആയി നുതലപതി വെങ്കട രമണ എന്ന എന്‍.വി.രമണ ഇന്ന് സ്ഥാനമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്. അടുത്ത വര്‍ഷം ആഗസ്റ്റ് ആറ് വരെ കാലാവധിയുണ്ട് ജസ്റ്റിസ് രമണയ്ക്ക്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തില്‍ കര്‍ഷ കുടുംബത്തില്‍ 1957-ല്‍ ജനിച്ച രമണ മുന്‍ മാധ്യമപ്രവര്‍ത്തകനാണ്. ഈനാട് പത്രത്തിന്റെ രാഷ്ട്രീയ-നിയമകാര്യ ലേഖകനായിരുന്നു 1979 മുതല്‍ രണ്ടു വര്‍ഷം. 1983ലാണ് ആന്ധ്ര ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്.
സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ രമണയുടെ ശ്രദ്ധേയമായ വിധി ഇന്‍ര്‍നെറ്റ് ഉപയോഗം മൗലികാവകാശം ആണ് എന്ന വിധിയാണ്. 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് കാശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പെറ്റീഷനുകളിലാണ് ഈ വിധി പ്രസ്താവം നടത്തിയത്.

Spread the love
English Summary: new chief justice of india n v ramana sworn in today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick