ബംഗാളിലെയും ആസ്സാമിലെയും രണ്ടാംവട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന നന്ദിഗ്രാം ഇന്നാണ് ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുക. മാസങ്ങള്‍ക്കു മുമ്പു വരെ മമതയുടെ അനുയായിയും ഇപ്പോള്‍ കടുത്ത എതിരാളിയും ബി.ജെ.പി. നേതാവുമായ ശുഭേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയുടെ മുഖ്യ എതിരാളി. 50000 വോട്ടിന് മമതയെ തോല്‍പിക്കും എന്നാണ് ശുഭേന്ദു അധികാരി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം തൃണമൂല്‍ വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതീകമാണ് നന്ദിഗ്രാം
ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതീകമാണ് നന്ദിഗ്രാം. നേരത്തെ മൂന്നര പതിറ്റാണ്ടു കാലത്തെ ഇടതുപക്ഷ ഭരണം ഇല്ലാതാവാന്‍ കാരണം നന്ദിഗ്രാം ആയിരുന്നു. നാളെ ഒരു പക്ഷേ തൃണമൂലിന്റെ ഭരണത്തില്‍ നിന്നും ബി.ജെ.പി.യുടെ നാളുകളിലേക്കുള്ള മാറ്റത്തിനും ശുഭേന്ദു അധികാരിയുടെ തിരിച്ചുവരവോടെ നന്ദിഗ്രാം നിമിത്തമാകുമോ എന്നതാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ തവണ മമതയ്‌ക്കൊപ്പം നി്ന്ന് നന്ദിഗ്രാമിലെ ജനപ്രതിനിധിയായ ആളാണ് ശുഭേന്ദു. എന്നാല്‍ ഇന്ന് പോരാട്ടം അവര്‍ തമ്മില്‍ത്തമ്മിലാണ്. മുഖ്യ എതിരാളിയെ അയാളുടെ തട്ടകത്തില്‍ പോയി നേരിടാനുള്ള ധൈര്യവും പോരാട്ട വീര്യവുമാണ് മമതയെ ശ്രദ്ധേയയാക്കുന്നത്. നന്ദിഗ്രാം ഉള്‍പ്പെടുന്ന മേദിനിപ്പൂര്‍ ജില്ല ശുഭേന്ദു അധികാരിയുടെ കുടുംബത്തിന്റെ വലിയ അധികാര സ്വാധീനമുള്ള മേഖലയാണ്. മമതയെ ശുഭേന്ദു നന്ദിഗ്രാമില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ അദ്ദേഹം ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകാനുള്ള ചവിട്ടുപടിയും അതു തന്നെയായിരിക്കും.
അതേസമയം ശുഭേന്ദുവിനെ സ്വന്തം തട്ടകത്തില്‍ തോല്‍പിക്കുക എന്നതാണ് മമത ഉന്നം വെക്കുന്നത്. അതിലൂടെ ബി.ജെ.പി.യുടെ മുഖത്ത് കനത്ത ആഘാതം ഏല്‍പിക്കുക എന്നതും. ശുഭേന്ദുവിനെ തോല്‍പിച്ചാല്‍ ബി.ജെ.പി.യെ ബംഗാളില്‍ ചുരുട്ടിക്കൂട്ടിയതു പോലെയാണ്. എന്നാല്‍ തിരിച്ച് മമത തോല്‍ക്കുകയാണെങ്കില്‍ തൃണമൂലിന് ബംഗാള്‍ നഷ്ടപ്പെട്ടതു പോലയുമാണ്.
രണ്ടു വ്ട്ടം സ്വാതന്ത്ര്യം ആഘോഷിച്ച ഇന്ത്യയിലെ ഏക സ്ഥലമാണ് ബംഗാള്‍ എന്നാണ് ചരിത്രത്തില്‍ നന്ദിഗ്രാമിനുള്ള കൗതുകം. 1947 ആഗസ്റ്റ് 15-്‌ന് ്‌സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാരില്‍ നി്ന്നും അല്‍പ കാലത്തേക്ക് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുന്നോട്ടു പോയ നാടാണേ്രത നന്ദിഗ്രാം. ഈ ചരിത്രം പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്ക് ഇടതുപക്ഷത്തെ തൂത്തെറിഞ്ഞതോടെ പുതിയ മാനം സമ്മാനിച്ചു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് നന്ദിഗ്രാമില്‍ നിന്നു വീണ്ടും വീശുമോ എ്ന്നതാണ് കാത്തിരുന്നു കാണേണ്ട കൗതുകം.