Categories
kerala

ജി. സുധാകരന്‍ മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാം-യുവതി

തന്റെ ഭര്‍ത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണെന്നും യുവതി

Spread the love

ജി. സുധാകരന്‍ മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്നും തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ജി. സുധാകരനെതിരെ പരാതി ഉന്നയിച്ച യുവതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെങ്കില്‍ മന്ത്രി മാപ്പ് പറയണം.

നേരത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ജി. സുധാകരനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മന്ത്രി സുധാകരന്റെ മുൻ പേർസണൽ സ്റ്റാഫിലെ അംഗത്തിന്റെ ഭാര്യ ആണ് യുവതി.

thepoliticaleditor

എസ എഫ് ഐ നേതാവായ ഇവരെ വിവാഹം കഴിച്ചതിനെ തുടർന്ന് ഭർത്താവിനെ മന്ത്രി തന്റെ സ്റ്റാഫിൽ നിന്നും പിരിച്ചു വിട്ടിരുന്നു. മാത്രമല്ല യുവതിയെ കുറിച്ച് വിവാദ പരാമർശം നടത്തുകയും ചെയ്തിരുന്നു. ഇവരെ തന്റെ പേർസണൽ സ്റ്റാഫ് വിവാഹം ചെയ്യന്നതിൽ മന്ത്രി അനിഷ്ടവും എതിർപ്പും പ്രകടിപ്പിച്ചിരുന്ന് എന്ന് പറയപ്പെടുന്നു.

തന്റെ ഭര്‍ത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണെന്നും മാസങ്ങളായി മന്ത്രി പരസ്യമായി തങ്ങളെ അപമാനിക്കുന്നുവെന്നും യുവതി പറഞ്ഞു.

വിഷയത്തില്‍ പോലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി പറഞ്ഞു.

Spread the love
English Summary: g sudhakaran should express regret , then only police complaint shall withdrow says the lady

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick