Categories
kerala

മുഖ്യമന്ത്രിയുടെ സായാഹ്ന വാര്‍ത്താസമ്മേളനം വീണ്ടും, ഇന്ന് ഏഴ് മണിക്ക്

കൊവിഡ് കാലത്ത് കേരളത്തിന്റെ ആകര്‍ഷണീയതയും ആശ്വാസവും ആയിരുന്ന മുഖ്യമന്ത്രിയുടെ സായാഹ്ന വാര്‍ത്താ സമ്മേളനം ഒരു ദീര്‍ഘ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്നു. ഇന്ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ കാണും. കൊവിഡ് വിമുക്തനായി ഇന്നലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി മഹാമാരിയുടെ രണ്ടാംതരംഗത്തെ പ്രതിരോധിക്കാനുള്ള നേതൃത്വം ഏറ്റെടുത്തത്. സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വിശദീകരിക്കലും ഒപ്പം വാക്‌സിന്‍ നല്‍കല്‍ സംബന്ധിച്ച വിശദാംശങ്ങളും എല്ലാം ഇന്നത്തെ ചര്‍ച്ചാവിഷയമാകും എന്നാണ് സൂചന. പഴയതു പോലെ പതിവായി വൈകീട്ടുള്ള വാര്‍ത്താസമ്മേളനമായി ഉണ്ടാവില്ലെങ്കിലും അടുത്ത മെയ് രണ്ട് വരെയുള്ള കാലയളവില്‍ പ്രസക്തമായ ദിവസങ്ങളില്‍ വാര്‍ത്താസസമ്മേളനങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പു ചട്ടലംഘനം ഇല്ലാത്ത രീതിയിലായിരിക്കും ഇത്.

Spread the love
English Summary: media conferance of chief minister today seven pm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick