Categories
kerala

മനോരമ എക്‌സിറ്റ് പോളിലും ഇടതു ഭരണം, ഏഷ്യാനെറ്റും, മാതൃഭൂമിയും സമാന ഫലം തന്നെ

മനോരമ ന്യസ്-വി.എം.ആര്‍. എക്‌സിറ്റ് പോളില്‍ മലബാറില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ പ്രവചിക്കുന്നില്ലെങ്കില്‍ പോലും 140-ല്‍ 73 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തും എന്ന് പ്രവചിച്ചു. രാത്രി വൈകി പൂര്‍ത്തിയായ ഫലപ്രഖ്യാപനത്തിന്റെ രണ്ടാംനാളിലാണ് കേരളത്തിലെ ആകെ ട്രെന്‍ഡ് പ്രഖ്യാപിച്ചത്. സാധ്യതയില്‍ ഇടതുപക്ഷത്തിന് 73 മുതല്‍ 78 വരെ സീറ്റ് കിട്ടാമെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന് 64 സീറ്റും എന്‍.ഡി.എ. അതായത് ബി.ജെ.പി.ക്ക് വടക്കും തെക്കുമായി രണ്ട സീറ്റും( മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍) പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജിന് ഒരു സീറ്റും പ്രവചിക്കുന്നു.

എം.എം.മണി ഉടുമ്പന്‍ചോലയിലും കടകംപളളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും പരാജയം അഭിമുഖീകരിക്കുന്നതായി സൂചിപ്പിക്കുന്ന മനോരമ എക്‌സിറ്റ് പോള്‍ നേമത്ത് കെ.മുരളീധരന്‍ തോല്‍ക്കുമെന്നും കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി തോറ്റ് തൊപ്പിയിടുമെന്നും പ്രവചിക്കുന്നു. പാലായില്‍ ജോസ്.കെ.മാണി തിരിച്ചുപിടിക്കുമെന്നും കോട്ടയം ജില്ലയില്‍ ഇടതിന് ചരിത്രനേട്ടം കേരള കോണ്‍ഗ്രസിന്റെ സഹായത്താല്‍ ഉണ്ടാകുമെന്നും പത്തനംതിട്ടയില്‍ ഇടതുപക്ഷം തൂത്തൂവാരുമെന്നും പ്രവചിക്കുന്നു. കൊല്ലത്ത് നടന്‍ മുകേഷിന് രണ്ടാമൂഴം കിട്ടും, ബിന്ദു കൃഷ്ണ തോല്‍ക്കും. ചിറയിന്‍കീഴില്‍ ഇടതിന് അഗ്നിപരീക്ഷണം. ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍ ജയിക്കും, ലതികാ സുഭാഷ് ചിത്രത്തിലേ ഇല്ല. തൃശ്ശൂരിലുള്‍പ്പെടെ സി.പി.ഐ.ക്ക് കുറേ സീറ്റ് നഷ്ടപ്പെടും. പത്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ ജയിക്കും. സി.പി.എം. സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദു ഇരിങ്ങാലക്കുടയില്‍ പരാജയപ്പെടും– പ്രവചനം ഇങ്ങനെ പോകുന്നു.
ഏഷ്യാനെറ്റ് സി-ഫോര്‍ എക്‌സിറ്റ് പോളിലും അന്തി ഫലം പ്രവചിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 77 മുതല്‍ 86 വരെ സീറ്റ് കിട്ടുമെന്ന് പറയുന്നു. യു.ഡി.എഫിന് 52 മുതല്‍ 61 വരെ സീറ്റ് കിട്ടാം. ബി.ജെ.പി.ക്ക് ബിജെപിക്ക് രണ്ടു മുതൽ അഞ്ചു വരെയും മറ്റുള്ളവർക്ക് മൂന്ന് വരെയും സീറ്റുകൾ കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു.

thepoliticaleditor

മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് ഇടതുമുന്നണി വന്‍ വിജയം നേടുമെന്നാണ്–104 മുതല്‍ 120 വരെയായിരിക്കും കിട്ടുന്ന സീറ്റുകള്‍. യു.ഡി.എഫിന് 20 മുതല്‍ 36 സീറ്റുകള്‍ മാത്രം. ബി.ജെ.പി.ക്ക് ചിലപ്പോള്‍ ഒന്നും കിട്ടില്ല, ചിലപ്പോള്‍ രണ്ടെണ്ണം വരെ കിട്ടിയേക്കും എന്നും മാതൃഭൂമി പ്രവചിക്കുന്നു.
ഇന്നലെ അഞ്ച് ദേശീയ ടെലിവിഷന്‍ ചാനലുകളും ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ എല്ലാവരും ഇടതുമുന്നണി തുടര്‍ഭരണം നേടും എന്നാണ് പറഞ്ഞിരിക്കുന്നത്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള രണ്ട് ഏജന്‍സികളുടെ സര്‍വ്വേ മാത്രമാണ് യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചിരിക്കുന്നത്.

Spread the love
English Summary: manoram, asianet, mathrubhumi exit poll predicts left victory

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick