Categories
kerala

സിബിഎസ്ഇ മലയാളം സിലബസ് പരിഷ്കരണത്തില്‍ ‘കാവി’ സ്വാധീനം ?

കുട്ടികളുടെ മേല്‍ അമിതഭാരം എടുത്തു വെച്ച ശേഷം അവരെ മലയാളത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് നീക്കം. കൂടുതല്‍ വലിയ സിലബസുളള മലയാളം പഠിച്ചാല്‍ മാര്‍ക്ക് കുറയുമെന്നും ഹിന്ദി, സംസ്‌കൃതം എന്നിവ പഠിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടും എന്നാണ് മാനേജ്‌മെന്റുകള്‍ തന്നെ വ്യാജപ്രചാരണം നടത്തുന്നത്

Spread the love

സിബിഎസ്ഇ പുതിയ അധ്യയന വർഷത്തിൽ സിലബസ്സ് പരിഷ്കരണം നടത്തിയത് അക്കാദമിക്ക് തലങ്ങളിൽ കാവിവൽക്കരണത്തിന്റെ ആദ്യപടിയാണെന്ന് സംശയം ജനിപ്പിക്കുന്നതായി ആരോപണം.

സെക്കൻഡ് ലാംഗ്വേജ് വിഭാഗത്തിലെ മലയാളം സിലബസ് പരിഷ്കരണമാണ് ആക്ഷേപത്തിന് ഇടവരുത്തിയിട്ടുള്ളത്. സംസ്കൃതം-ഹിന്ദി ലോബിയുടെ ചരടുവലിയാണ് ഈ നീക്കത്തിനുപിന്നിലെന്ന് കേരളത്തിലെയും വിദേശരാജ്യങ്ങളിലെയും മലയാളം അധ്യാപകർ ആരോപിക്കുന്നു
നിലവിൽ എസ്.സി.ആർ.ടി.യുടെ കേരളപാഠാവലിയിലേയും അടിസ്ഥാനപാഠാവലിയിലേയും തെരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠപുസ്തകവുമായിരുന്നു കഴിഞ്ഞ വർഷം വരെ പഠിപ്പിച്ചിരുന്നത്. എന്നാൽ പരിഷ്കരിച്ച സിലബസ്സിൽ കേരളാപാഠാവലിയിലേയും അടിസ്ഥാന പാഠാവലിയിലേയും മുഴവൻ പാഠങ്ങളും ഒമ്പതിലേയും പത്തിലേയും കുട്ടികൾ പഠിക്കേണ്ടതായുണ്ട്.

thepoliticaleditor

കുട്ടികളുടെ മേല്‍ അമിതഭാരം എടുത്തു വെച്ച ശേഷം അവരെ മലയാളത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് നീക്കം. കൂടുതല്‍ വലിയ സിലബസുളള മലയാളം പഠിച്ചാല്‍ മാര്‍ക്ക് കുറയുമെന്നും ഹിന്ദി, സംസ്‌കൃതം എന്നിവ പഠിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടും എന്നാണ് മാനേജ്‌മെന്റുകള്‍ തന്നെ വ്യാജപ്രചാരണം നടത്തുന്നത്. ഭാരതീയ വിദ്യാഭവന്‍, ചിന്‍മയ വിദ്യാലയ, സരസ്വതീ വിദ്യാഭവന്‍, അമൃത വിദ്യാലയം തുടങ്ങിയ വിദ്യാലയ ശൃംഖലകളില്‍ മലയാളത്തിന് പ്രധാന്യം വളരെ കുറവാണെന്നും ആക്ഷേപമുണ്ട്. സംഘപരിവാറിന്റെ ആശയസ്വാധീനമാണ് ഈ നിലപാടിന് കാരണമെന്നും പറയുന്നുണ്ട്.

ഒമ്പതാം ക്ലാസ്സിൽ തുളസി കോട്ടുക്കലിൻ്റെ ‘തേജസ്വിയായവാഗ്മി’യും പത്താം ക്ലാസ്സിൽ രാജൻ തുവ്വാരയുടെ ‘ചട്ടമ്പിസ്വാമികൾ – ജീവിതവും സന്ദേശവും’ എന്നീ പുസ്തകങ്ങളുമാണ് ഉപപാഠപുസ്തകങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ പുസ്തകങ്ങളുടെ സാഹിത്യഗുണങ്ങളെക്കുറിച്ച് അധ്യാപകർക്കിടയിൽ വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇതു പലരും സി.ബി.എസ്.സി.യെ രേഖാമൂലം അറിയിച്ചിരുന്നു. അതിനെതിരെയുള്ള ഒരു നടപടിയായിട്ടാണ് ഇതിനെ കരുതുന്നത്.

സ്റ്റേറ്റ് സിലബസ്സിൽ കേരളപാഠാവലിയും അടിസ്ഥാന പാഠാവലിയും രണ്ടു വിഷയങ്ങളായാണ് പഠിപ്പിക്കുന്നത്. അതു രണ്ടും ചേർത്ത് ഒറ്റ വിഷയമായി പഠിപ്പിക്കാനാണ് സി.ബി.എസ്.സി. നിർകർഷിക്കുന്നത്. സി.ബി.എസ്.സി. സ്കൂളുകളിൽ രണ്ടാം ഭാഷയായി പഠിപ്പിക്കുന്ന മലയാളമടക്കമുള്ള ഭാഷകൾക്ക് എന്നും രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളൂ. പല സ്കൂളുകളും മുന്നോ നാലോ പിരീഡ് മാത്രമാണ് രണ്ടാം ഭാഷകൾക്ക് നല്കാറുള്ളത്. ഈ സമയക്രമത്തിൽ ഈ രണ്ടു പുസ്തകങ്ങളും പഠിപ്പിച്ചെടുക്കുക എന്നത് അധ്യാപകരെ സംബന്ധിച്ചെടുത്തോളം ഒരു ഹെർക്കുലിയൻ ടാസ്ക് ആണെന്നത് മാത്രമല്ല; മലയാളം രണ്ടാം ഭാഷയായി തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ മലയാളത്തിൽ നിന്നും അകറ്റാൻ കൂടി പര്യാപ്തമാണ് ഈ സിലബസ് പരിഷ്കരണം.
സംസ്കൃതം-ഹിന്ദി ലോബിയുടെ ആസൂത്രിതമായ നീക്കമാണ് സിലബസ് പരിഷ്കരണമെന്നാണ് മലയാളം അധ്യാപകർ ആരോപിക്കുന്നത്.

സെക്കൻഡ് ലാംഗേജ് ആയി മലയാളത്തിന് പകരം സംസ്കൃതമോ ഹിന്ദിയോ എടുക്കുന്നതാണ് കൂടുതൽ മാർക്ക് കിട്ടാനുള്ളവഴിയെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്.നിലവിൽ സംഘപരിവാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളിൽ മലയാളത്തേക്കാൾ പ്രാമുഖ്യം നൽകുന്നത് സംസ്‌കൃതത്തിനും ഹിന്ദിക്കുമാണ്.
ഇതിനെതിരെ പ്രതികരിക്കാൻ ഒരുങ്ങുകയാണ് സി.ബി.എസ്.സി. സ്കൂളുകളിലെ മലയാളം അധ്യാപകർ.
മലയാളത്തെ സ്നേഹിക്കുന്നവരും ഇതിൽ കണ്ണികളാവുമെന്നാണ് അവരുടെ പ്രതീക്ഷ.

Spread the love
English Summary: malayalam syllabus renewal in cbse schools raises serious questions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick