രാജ്യത്തെ കൊവിഡ് വാക്‌സിനേഷിന് വന്‍ വില ഇടാക്കി ജനത്തെ കൊള്ളയടിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും വാക്‌സിന്‍ അവകാശം നിഷേധിക്കുന്നതിനെതിരെയും കേരളം പ്രതിഷേധിക്കുമെന്ന് സി.പി.എം.
ഇതിനെതിരേ കേരളത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 28ന് അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ വൈകുന്നേരം 5 മുതല്‍ 5.30 വരെ പോസ്റ്ററൊട്ടിച്ച് പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കും. സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരായിട്ടുള്ള കേരളത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് ഈ സമരം