Categories
latest news

ബംഗാള്‍ ഗെയിം നാളെ അവസാനിക്കുന്നു, അവസാന ഘട്ടം തിരഞ്ഞെടുപ്പ് നാളെ…

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘമായ തിരഞ്ഞെടുപ്പു പ്രക്രിയക്ക് വ്യാഴാഴ്ച അവസാനം. ഏറ്റവും ദീര്‍ഘമേറിയത് ബംഗാള്‍ ഇലക്ഷന്‍ ആയിരുന്നു–എട്ട് ഘട്ടങ്ങളിലായി തീരുമാനിച്ച ബംഗാള്‍ വോട്ടെടുപ്പിലെ അവസാന ഘട്ടത്തില്‍ നാളെ 35 മണ്ഡലങ്ങള്‍ വിധിയെഴുതുന്നതോടെ രാജ്യം ഉറ്റു നോക്കുന്ന ഫലങ്ങള്‍ക്കായി മെയ് രണ്ടിലേക്ക് കോടിക്കണക്കിന് ജനത കണ്ണുംകാതും തുറന്നു വെച്ച് കാത്തിരിക്കുന്നു.
മാല്‍ഡ, ബിര്‍ബൂം, മുര്‍ഷിദാബാദ്, കൊല്‍ക്കത്ത എന്നീ മേഖലകളിലാണ് അവസാനവട്ട വോട്ടെടുപ്പ്.
ബംഗാളിലെ പോളിങ് സമാപിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം അഞ്ച് സംസ്ഥാനങ്ങളിലെയും പോസ്റ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.

Spread the love
English Summary: last phase of polling in bengal on thursday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick