Categories
kerala

ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ട് വന്‍ മയക്കുമരുന്നു വേട്ട

മൂന്ന് കോടിയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിൽ

Spread the love

മൂന്ന് കോടിയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് ഫ്രാൻസിസ് റോഡ് എൻ.വി ഹൗസിൽ അൻവറാണ് പിടിയിലായത്.ഫറോക്ക് റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഡി.ജെ പാർട്ടിക്കായി എത്തിച്ചതാണെന്ന് പ്രതി മൊഴി നൽകി.

ഇന്ന് പുലർച്ചെ 12:30തോടെ എക്സൈസ് ഫറോക്ക് റേഞ്ചിൽ പ്പെടുന്ന രാമനാട്ടുകരയിൽ വച്ചാണ് യുവാവിനെ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തു.വിദ്യാർത്ഥികൾ, സിനിമ, കായിക മേഖലകളിൽ ഉള്ളവരെ ലക്ഷ്യമിട്ടാണ് ഇവ എത്തിക്കുന്നത്. അടുത്തിടെ കോഴിക്കോട് പിടികൂടിയ ഏറ്റവും വലിയ അളവാണിത്. ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു..

thepoliticaleditor
Spread the love
English Summary: large scale drug stoke seized from kozhikkode today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick