Categories
exclusive

മെയ് ആദ്യവാരം 7 സംസ്ഥാനങ്ങളില്‍ രോഗം തീവ്രമാകുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി. വിദഗ്ധര്‍

കൊവിഡ് രണ്ടാംതരംഗത്തിന്റെ തനിസ്വരൂപം വ്യക്തമാകുക മെയ് ആദ്യവാരമായിരിക്കുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി.യിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പദ്മശ്രി ജേതാവു കൂടിയായ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഏഴ് സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന രോഗതീവ്രതെയക്കുറിച്ച് പറയുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് അതിന്റെ ഏറ്റവും ഉച്ചിസ്ഥായിയില്‍ എത്തിക്കഴിഞ്ഞു. ഇനി പതുക്കെ കുറയാന്‍ തുടങ്ങും. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഡെല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 20-നും 30-നും ഇടയില്‍ പരമാവധിയാകും രോഗികളുടെ എണ്ണം. ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധ 32,000 വരെ ആകും. ഡെല്‍ഹിയില്‍ 30,000 ആകും. രാജസ്ഥാനില്‍ പതിനായിരവും ബംഗാളില്‍ 11,000-വും ബിഹാറില്‍ 9,000-വും ആകും.
തമിഴ്‌നാട്ടില്‍ മെയ് ആറോടെ കൊവിഡ് ബാധ ഏറ്റവും തീവ്രമാകും. പ്രമുഖ നഗരങ്ങളില്‍ മുംബൈയില്‍ ഏപ്രില്‍ 20നും 25നും ഇടയിലും ബംഗലുരുവില്‍ മെയ് ഒന്നിനും 12-നും ഇടയിലും ചെന്നൈയില്‍ മെയ് 10-12 നിടയിലും ലഖ്‌നൗവില്‍ ഏപ്രില്‍ 20-25 നിടയിലും വാരണാസിയില്‍ ഏപ്രില്‍ 19-25നിടയിലും രോഗബാധ ഏറ്റവും കൂടുതലാകുമെന്നും പഠനം വിലയിരുത്തുന്നു. ഇതുവരെയുള്ള രോഗത്തിന്റെ ഡാറ്റകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

Spread the love
English Summary: KOVID WILL REACH ITS PEAK IN SEVEN STATES DURING MAY FIRST WEEK SAYS KANPUR IIT EXPERT STUDY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick