Categories
latest news

വെള്ളിയാഴ്ച 89,000..ഇന്നലെ 93,000..കൊവിഡ് കുതിക്കുന്നു

ശനിയാഴ്ച മാത്രം ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍ 92,943 ആവുകയും മരണം ഒറ്റ ദിവസം 500 കവിയുകയും ചെയതിരിക്കുന്നത് രാജ്യത്തെ ആശങ്കയിലാക്കുന്നു. വെള്ളിയാഴ്ച മാത്രം 89,019 കേസുകള്‍ ഉണ്ടായിരുന്നു. കൊവിഡ് ആദ്യ വ്യാപനം രൂക്ഷമായ 2020 സപ്തംബര്‍ 16-ന് പോലും പരമാവധി 97,860 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗത്തിന്റെ ഇപ്പൊഴത്തെ രണ്ടാംവരവ് എത്രമാത്രം ആശങ്കാകുലമാണ് എന്ന് തെളിയിക്കുന്നുണ്ട് ഈ കണക്കുകള്‍.
മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. ഒന്നു മുതല്‍ എട്ടു വരെ സ്‌കൂള്‍ ക്ലാസുകള്‍ ഉപേക്ഷിച്ചു. ഈ കുട്ടികളെ മുഴുവന്‍ പാസ്സാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശനിയാഴ്ച പറഞ്ഞു. ഒന്‍പത് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളുടെ കാര്യം ഉടനെ തീരുമാനിക്കും.

Spread the love
English Summary: kovid cases shootup in india cases of one day rises to 93,000

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick