കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് വീണ്ടും കോവിഡ് . ആരോഗ്യ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്കൊപ്പം മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് വന്നു പോയിരുന്നു. വാക്സിന്‍ എടുക്കുന്നതിന് ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്യുകയായിരുന്നെന്ന് വി.എസ്.സുനില്‍ കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നേരത്തെ കോവിഡ് വന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയില്‍ തുടരും.