Categories
kerala

കേരളത്തിന് വേണ്ടിവരിക1000 കോടിയിലേറെ

ഒറ്റ ദിവസം സംഭാവന കിട്ടിയത് 50 ലക്ഷം

Spread the love

18-45 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ വിലകൊടുത്തു വാങ്ങി നല്‍കണമെങ്കില്‍ കേരളം ചെലവഴിക്കേണ്ടി വരിക ഏകദേശം 1100 കോടി രൂപയാണെന്ന് നിഗമനം. ഈ പ്രായപരിധിയില്‍ പെട്ട 1.38 കോടി പേരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് ഡോസ് വാക്‌സിന്‍ ഇത്രയും പേര്‍ക്ക് നല്‍കണം. 60 വയസ്സിനു മുകളിലും 45-60 പ്രായപരിധിയിലും ഉളളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കിയെങ്കിലും ഇനി മുതല്‍ വാക്‌സിന്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
കേരളം എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും എന്ന് പ്രഖ്യാപനം ആവര്‍ത്തിച്ചതോടെ സാമൂഹ്യമാധ്യമങ്ങള്‍ വാക്‌സിന്‍ ചാലഞ്ച് ഏറ്റെടുക്കുകയും ഒട്ടേറെ വാക്‌സിന്‍ എടുത്തവര്‍ മറ്റുള്ള ഒന്നോ രണ്ടോ പേര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു തുടങ്ങുകയുമാണ്. വെള്ളിയാഴ്ച ഉച്ച വരെ മാത്രം പുതിയതായി 50 ലക്ഷത്തോളം രൂപ ഇങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്ക്. 2018ലും 2019ലും പ്രളയത്തെ അതിജീവിക്കാന്‍ ഇങ്ങനെ മലയാളികള്‍ പരക്കെ സംഭാവന നല്‍കിയതിലൂടെ നാലായിരം കോടിയില്‍ പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ലഭിക്കുകയുണ്ടായി. അന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. വാക്‌സിന്‍ ചാലഞ്ച് എന്ന പേരില്‍ സര്‍ക്കാര്‍ നീക്കം ഉണ്ടാകുമോ എന്ന കാര്യം അറിവായിട്ടില്ലെങ്കിലും ജനങ്ങള്‍ ഈ രീതിയില്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു.

Spread the love
English Summary: kerala needs above 1000 crore for purchasing vaccine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick