കള്ളപ്പണ കേസില്‍ സര്‍ക്കാരിനെ കുരുക്കാന്‍ ശ്രമിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തിരിച്ച് കേസില്‍ കുടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അമ്പേ പാളി. ക്രൈംബ്രാഞ്ച് എടുത്ത കേസിനെതിരെ ഹൈക്കോടതിയില്‍ പോയ ഇ.ഡി.ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കേസെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിക്കു പിന്നാലെ സര്‍ക്കാരിന് വീണ്ടും പ്രഹരമാണ് മറ്റൊരു വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കള്ളപ്പണ ഇടപാട് കേസിലെ പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിത്. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരേ ഇനി ഒരു നീക്കവും പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ അസംബന്ധമാണെന്നു ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരേ ഇഡി മനപൂര്‍വം നീക്കം നടത്തുന്നെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരേ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിട്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, കെ എം നടരാജ് എന്നിവര്‍ ഇഡിയ്ക്കു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ റാവല്‍ ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായി.
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.