സുപ്രീംകോടതി ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു. 62 -മത്തെ വയസ്സിലാണ് അന്ത്യം ഉണ്ടായത് . ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാം വേദാന്ത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരണം.കാന്‍സര്‍ ബാധിതനായ ശാന്തന ഗൗഡർക്കു അടുത്തിടെ വൈറല്‍ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1958 മെയ് അഞ്ചിന് കര്‍ണാടകയില്‍ ജനിച്ച മോഹന്‍ എം. ശാന്തനഗൗഡര്‍ 1980 സെപ്റ്റംബര്‍ അഞ്ചിന് അഭിഭാഷകനായി ചേര്‍ന്നു. 2003-ല്‍ കര്‍ണാടക ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറില്‍ സ്ഥിരം ജഡ്ജിയായി. കേരള ഹൈക്കോടതിയില്‍ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായി.