ബന്ധുനിയമന കേസില്‍ ലോകായുക്തയുടെ ഉത്തരവിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയെ മാറ്റാന്‍ ലോകായുക്ത മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ അദ്ദേഹം രാജിവെച്ചിരുന്നു. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബന്ധു കെ ടി അദീബിനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചുവെന്നാണ് ജലീലിനെതിരായ കേസ്.