ഒരു കാലത്ത് മലയാളിയുടെ സിനിമാക്കാഴ്ചകളില്‍ നാടന്‍സ്ത്രീത്വത്തിന്റെ സുന്ദരരൂപമായി നിറഞ്ഞു നിന്നിരുന്ന നടി ജലജ ഇപ്പോള്‍ താരശോഭയില്ലെങ്കിലും തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ കാമ്പയിനറാവാനെത്തി. ആലപ്പുഴയില്‍ മല്‍സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയുടെ പ്രചാരണപരിപാടിയിലാണ് ജലജയുടെ വ്യത്യസ്ത മുഖം കൗതുകമുണര്‍ത്തിയത്.
രൂപ ഭാവങ്ങള്‍ പാടെ മാറിപ്പോയ പഴയ വിഷാദനായിക പുതിയ വേഷത്തില്‍ തെരുവില്‍ വോട്ട് കാന്‍വാസ് ചെയ്യാനിറങ്ങിയത് ജനത്തിനും പുതുമയായി. സന്ദീപ് വാചസ്പതിക്കൊപ്പം വീടു കയറിയുള്ള പ്രചാരണത്തിലാണ് ജലജയും ചേര്‍ന്നത്.