Categories
latest news

ആദ്യമായി ഒരു ഏഷ്യൻ വനിതയ്ക്ക് സംവിധാനത്തിനുള്ള ഓസ്കാർ

ഓസ്ക്കാർ പുരസ്‌കാരങ്ങളുടെ ചരിത്രത്തിൽ “നൊമാഡ്‌ ലാൻഡ്‌” എന്ന സിനിമ ഒരു നാഴികക്കല്ല് ആവുകയാണ്–ഈ സിനിമയുടെ സംവിധായികയിലൂടെ . ആദ്യമായി ഒരു ഏഷ്യൻ വംശജയ്ക്കു സംവിധാനത്തിനുള്ള ഓസ്കാർ കിട്ടിയിരിക്കുന്നു എന്നതാണ് ആ ചരിത്ര മുദ്ര. നൊമാഡ് ലാന്‍ഡ് സംവിധാനം ചെയ്ത ക്ലോയി ഷാവോ ആണ് ആ ചരിത്ര വനിത. 39-കാരിയായ ക്ലോയി ഷാവോ ചൈനീസ് സംവിധായികയാണ്. ബീജിങ് സ്വദേശിനിയാണ് ഇവര്‍.

ദി ഫാദര്‍ എന്ന ചിത്രത്തിലൂടെ ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി. ഇദ്ദേഹം ഓസ്‌കാറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള ജേതാവ് കൂടിയാണ് എന്ന സവിശേഷതയും ഉണ്ട്.

thepoliticaleditor

തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേല്‍ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചര്‍ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം മിനാരി എന്ന കൊറിയന്‍ ചിത്രത്തിലെ പ്രകടനത്തിന് യൂന്‍ യോ ജുങ് സ്വന്തമാക്കി.

ക്ലോയി ഷാവോ

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്)
മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ-ദ ഫാദര്‍
മികച്ച തിരക്കഥ (ഒറിജിനല്‍)- പ്രൊമിസിങ് യങ് വുമണ്‍
മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം
മികച്ച വിദേശ ഭാഷാചിത്രം: അനദര്‍ റൌണ്ട് (ഡെന്‍മാര്‍ക്ക്)
മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റല്‍
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: റ്റു ഡിസ്റ്റന്‍ന്റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജെറ്റ് ): കോളെറ്റ്

ആന്റണി ഹോപ്കിന്‍സ്


മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച വിഷ്വല്‍ എഫക്‌ട്: ടെനെറ്റ് (ക്രിസ്റ്റഫര്‍ നോളന്‍)
മികച്ച സഹനടി യൂന്‍ യോ ജുങ് (ചിത്രം- മിനാരി)
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക്ക വില്‍സണ്‍( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)
മികച്ച ഛായാഗ്രഹണം: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)
മികച്ച ആനിമേഷന്‍ ചിത്രം: സോള്‍
മികച്ച എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റല്‍

പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ്.

സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്.

സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലാണ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു.

Spread the love
English Summary: for the first time an asian woman bags oscar for direction

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick