Categories
kerala

ഇടതിന് തുടര്‍ഭരണം പ്രവചിച്ച് അഞ്ച് ദേശീയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍…

കേരളത്തില്‍ ഇടതു മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന പ്രവചനവുമായി അഞ്ച് ദേശീയ ടി.വി. ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടു.
സംഘപരിവാര്‍ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വി.-സി.എന്‍.എക്‌സ് സര്‍വ്വെയില്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് 72 മുതല്‍ 80 വരെ സീറ്റുകള്‍ ലഭിക്കും. യു.ഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ക്കാണ് സാധ്യത.
ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വ്വെയില്‍ ഇടതുമുന്നണിക്ക് 104 മുതല്‍ 120 വരെ സീറ്റുകള്‍ കിട്ടുമെന്ന് പറയുന്നു. യു.ഡി.എഫിന് 20-36 സീറ്റുകള്‍ മാത്രമാണ് കിട്ടുക. എന്‍.ഡി.എ.ക്ക് സീറ്റില്ല.
എന്‍.ഡി.ടി.വി. സര്‍വ്വേ അനുസരിച്ച് ഇടതു പക്ഷത്തിന് കേരളത്തില്‍ 76 സീറ്റ് കിട്ടും. യു.ഡി.എഫിന് 62 സീറ്റും എന്‍.ഡി.എ.ക്ക് രണ്ടു മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കും.
ടുഡേസ് ചാണക്യ പോള്‍ സര്‍വ്വേ അനുസരിച്ച് ഇടതു പക്ഷത്തിന് 102 ്‌സീറ്റും യു.ഡി.എഫിന് 35 സീറ്റും ആണ് പ്രവചിക്കുന്നത്. എന്‍.ഡി.എ.ക്ക് മൂന്ന് സീറ്റ് ഇവര്‍ പ്രവചിക്കുന്നു.
പോള്‍ഡയറി സര്‍വ്വെ ഫലത്തില്‍ പറയുന്നത് ഇടതുപക്ഷത്തിന് 77 മുതല്‍ 87 വരെ സീറ്റുകള്‍ കിട്ടുമെന്നാണ്. യു.ഡി.എഫിന് 51 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കും. എന്‍.ഡി.എ.ക്ക് രണ്ടു മുതല്‍ മൂന്ന് വരെ സീറ്റകളും കിട്ടും.

മലയാള ചാനലുകള്‍ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശദമായ വിലയിരുത്തലുകളോടെയാണ് ഇന്നലെ മുതല്‍ എക്‌സിറ്റ് പോള്‍ പ്രഖ്യാപിക്കുന്നത്. ഇന്ന് മാത്രമാണ് അവര്‍ ഫലപ്രവചനം പൂര്‍ത്തിയാക്കുക. അതിനാല്‍ ആകെ കണക്കുകള്‍ ഇന്നു മാത്രമേ വെളിപ്പെടുകയുള്ളൂ.

thepoliticaleditor
Spread the love
English Summary: five national exit polls predicts victory of left front

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick