അമേരിക്കന്‍ പാര്‍ലമെന്റ് കെട്ടിടമായ കാപ്പിറ്റോളിനു മുന്നില്‍ ഇന്നലെ രാത്രി 11.30 ന് വെടിവെപ്പു നടന്നത് രാജ്യത്തെ ഞെട്ടിച്ചു. ഒരു കാറോടിച്ചു വന്ന അക്രമി പോലീസ് ബാരിക്കേഡ് തകര്‍ത്തു. രണ്ടു പോലീസുകാരെ പരിക്കേല്‍പിച്ചു. തുടര്‍ന്ന് പോലീസ് കാര്‍ ഡ്രൈവറെ വെടിവെച്ചു. വെടിയേറ്റ അക്രമി ആശുപത്രിയില്‍ മരിച്ചു. അക്രമിയുടെ കത്തിക്കുത്തില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും പിന്നീട് മരിച്ചു.
അക്രമത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് അടച്ചിട്ടു. ജനങ്ങള്‍ വീട്ടിനകത്തു കഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ജനാലയുടെ അടുത്തു പോലും ആരും നില്‍ക്കരുത് എന്നാണ് നിര്‍ദ്ദേശിച്ചത്. കാര്‍ ഓടിച്ച അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. കാറില്‍ നിന്നും ഒരു കത്തി കണ്ടെടുത്തു.