Categories
kerala

അച്ഛന്‍ സീരിയസ്..എന്റെ സാമീപ്യം അനിവാര്യം…ജാമ്യം തരണം-ബിനീഷിന്റെ ജാമ്യാപേക്ഷ

പിതാവ് ഗുരുതരാവസ്ഥയിലാണെന്നും താനുള്‍പ്പെടെ കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി ബിനീഷ് കോടിയേരി. കര്‍ണാടക ഹൈക്കോടതിയിലാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്.

ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലഹരിമരുന്ന് ഇടപാടു കേസില്‍ താന്‍ പ്രതിയല്ലെന്നും അനൂപ് മുഹമ്മദിന്റെ ഒപ്പുള്ള ഡെബിറ്റ് കാര്‍ഡ് തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കണ്ടെടുത്തെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതിന്റെ ആധികാരികതകളി്ല്‍ സംശയമുണ്ടെന്നും ജാമ്യാപേക്ഷയില്‍ ബിനീഷ് വാദിക്കുന്നു.

thepoliticaleditor
Spread the love
English Summary: fathers health critical, binish kodiyeri submitted fresh bail application

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick