Categories
national

18 കഴിഞ്ഞ എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍, ഒപ്പം മറ്റൊരു പ്രധാന തീരുമാനവും…

ആദ്യഘട്ടത്തില്‍ പാളിപ്പോയ വാക്‌സിന്‍ പോളിസി വീണ്ടും തിരിച്ചുപിടിച്ച് രാജ്യത്തെ എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കി പ്രതിരോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു–മെയ് ഒന്നു മുതല്‍ രാജ്യത്തെ എല്ലാ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിന്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്ത് വേണം വാക്‌സിന്‍ എടുക്കാന്‍.
കേന്ദ്രസര്‍ക്കാര്‍ മറ്റൊരു സുപ്രധാന പ്രഖ്യാപനവും നടത്തിയിരിക്കുന്നു. രാജ്യത്തെ വാക്‌സിന്‍ കമ്പനികള്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്നതില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാരിന് നല്‍കണം. ബാക്കി 50 ശതമാനം നേരിട്ട് സംസ്ഥാനങ്ങള്‍ക്കോ ഇഷ്ടമുള്ള വിപണിയിലോ വില്‍ക്കാം എന്നതാണ് പ്രഖ്യാപനം. ഇത് വഴി ഇനി നേരിട്ട് സംസ്ഥാനങ്ങള്‍ക്കോ ആശുപത്രികള്‍ക്കോ ഒക്കെ സ്വന്തമായി വാക്‌സിന്‍ വില കൊടുത്ത് വാങ്ങാമെന്ന സൗകര്യം കിട്ടുകയാണ്. വാക്‌സിനേഷന്‍ കൂടുതല്‍ വ്യാപകമായി നടത്താന്‍ ഇതു വഴി സ്വാതന്ത്ര്യം കിട്ടും എന്നതാണ് നേട്ടം.
ഇപ്പോള്‍ 45 വയസ്സുമുതലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ 12.38 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

Spread the love
English Summary: EVERYONE OVER AGE OF 18 WILL GET KOVID VACCINE FROM MAY 1

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick