തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ട് നിരോധിച്ചിരുന്നെങ്കിലും അനുവദനീയമായ രീതിയില്‍ നടന്ന പ്രചാരണ സമാപനത്തോടനുബന്ധിച്ച് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.
കൊല്ലം അഞ്ചലില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചെറുതോണിയിലും ഇടതു-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അവിടെ രണ്ട് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പത്തനം തിട്ടയില്‍ ഡി.വൈ.എഫ്.ഐ.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മൂന്ന് ഡി.വൈ.എഫ്.ഐ.ക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാറശ്ശാലയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി കരമന ജയന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്..
സംഘര്‍ഷത്തിന്റെതല്ലെങ്കിലും വളരെ ദുഖകരമായ ഒരു വാര്‍ത്ത കണ്ണൂര്‍ ജില്ലയിലെ മാഹിയില്‍ നിന്നാണ്. എന്‍.ഡി.എ.യുടെ പ്രചാരണ വാഹനത്തിനടിയില്‍ പെട്ട് ഒരു പത്തു വയസ്സുകാരന്‍ ദാരുണമായി മരണപ്പെട്ടു എന്നതാണത്.