Categories
national

മോദി പറഞ്ഞത് ചോര്‍ന്നു , മോദിക്ക് നാണക്കേടായി

കെജരിവാളിനെതിരെ ബി.ജെ.പി.

Spread the love

പ്രധാനമന്ത്രി വിളിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ മോദി സംസാരിച്ചത് പുറത്തേക്ക് ചോര്‍ത്തി നല്‍കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനെതിരെ ആരോപണവുമായി ബി.ജെ.പി.യും സര്‍ക്കാരും. കെജരിവാള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ബിജെപിയുടെ പരാതി. ഡെല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാന്‍ ആരെയാണ് വിളിക്കേണ്ടത് എന്ന് കേന്ദ്രസര്‍ക്കാരിലെ ഒരാള്‍ പോലും വ്യക്തമാക്കുന്നില്ലെന്ന് കെജരിവാള്‍ മോദിയോട് പറഞ്ഞിരുന്നു. മാത്രമല്ല, മോദിയെത്തന്നെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല. പ്രധാനമന്ത്രി ബംഗാളിലാണ് എന്ന മറുപടി മാത്രമാണ് കിട്ടിയത്. ഒരിക്കല്‍ പോലും പ്രധാനമന്ത്രി തിരിച്ചു വിളിച്ച് എന്താണ് കാര്യം എന്ന് അന്വേഷിച്ചില്ല. ഓക്‌സിജന്‍ കിട്ടാന്‍ താന്‍ കേന്ദ്രസര്‍ക്കാരില്‍ ആരെയാണ് വിളിക്കേണ്ടതെന്ന് ദയവായി പറഞ്ഞുതരിക –ഇതൊക്കെയാണ് കെജരിവാള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞത്. ഈ സംഭാഷണം അദ്ദേഹം പുറത്തു വിട്ടു എന്നാണ് വിവാദം.
്അതുപോലെ, ഓക്‌സിജന്‍ കൊണ്ടുവരുന്ന ട്രെയിന്‍ എന്ന ആശയം നല്ലതാണ് എന്ന് സംഭാഷണ മധ്യേ കെജരിവാള്‍ പറഞ്ഞപ്പോള്‍, അത് നല്ല ആശയം എന്നല്ല സംഗതി നടപ്പാക്കിക്കഴിഞ്ഞു എന്ന് മോദി പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ റെയില്‍വേയുമായി പല തവണ ബന്ധപ്പെട്ടിട്ടും ഇങ്ങനെ ഒരു സംവിധാനം ആരംഭിച്ചിട്ടുണ്ടെന്ന് ഒരു വിവരവും തന്നിരുന്നില്ലെന്നും അതിനാലാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്നും കെജ്രിവാള്‍ വ്യക്തമാക്കുകയുണ്ടായി. ഈ സംഭാഷണവും കെജ്രിവാള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിക്കപ്പെടുന്നു. ഡെല്‍ഹി മുഖ്യമന്ത്രി റെയില്‍വെയെ ബന്ധപ്പെട്ടിട്ടില്ല എന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചു പ്രയോഗക്കുന്നത്.
പ്രധാനമന്ത്രിയെ കൊവിഡ് പ്രതിസന്ധി വിവാദത്തില്‍ പൊതുമധ്യത്തില്‍ നാണംകെടുത്താനായിട്ടാണ് കെജ്രിവാള്‍ അദ്ദേഹവുമായുള്ള സംഭാഷണം പുറത്തേക്കു നല്‍കിയതെന്നും ഇത് മര്യാദയുടെയും കീഴ് വഴക്കത്തിന്റെയും ലംഘനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Spread the love
English Summary: modis diolouge leaked, bjp against kejrival

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick