കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ഇന്ന് രാത്രി 10 മണി മുതൽ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ക് ഡൗൺഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,500 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായും കെജ് രിവാൾ വ്യക്തമാക്കി.
ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങൾക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചു. വിവാഹ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇതിനായി പ്രത്യേകം പാസുകൾ വിതരണം ചെയ്യുമെന്നും കെജ്രിവാൾ വ്യക്തമാക്കി. നിലവിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഉണ്ട്