മകളെ ഫ്‌ലാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചതായും മരിച്ചെന്നു കരുതി പുഴയിലേക്കിടുകയായിരുന്നു എന്നും സനുമോഹന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നു…
‘നമ്മൾ മരിക്കുകയാണെന്ന് പറഞ്ഞു, മകൾ കരഞ്ഞപ്പോൾ ശരീരത്തോടു ചേർത്തു പിടിച്ചു ശ്വാസം മുട്ടിച്ചു, മൂക്കിലൂടെ ചോര വന്നു മരിച്ചെന്നു കരുതി എടുത്തു കാറിൽ കയറ്റി പുഴയിൽ ഉപേക്ഷിച്ചു’ – വൈഗയുടെ മരണത്തെക്കുറിച്ച് സനു മോഹൻ പൊലീസിനു നൽകിയ ഈ മൊഴി പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 21-ന് രാത്രി ഒന്‍പതരയോടെ കുട്ടിയെ പുതപ്പു കൊണ്ടു മൂടി കാറില്‍ ഇരുത്തി സനുമോഹന്‍ പുറത്തേക്കു പോയതായി സമീപവാസികള്‍ മൊഴി നല്‍കിയിരുന്നത് ഇതുമായി യോജിക്കുന്നു.
താൻ ഏറ്റവും സ്നേഹിച്ചിരുന്നത് മകളെ ആയിരുന്നു. താൻ മരിച്ചാൽ മകൾക്ക് ആരുമുണ്ടാകില്ലെന്നു കരുതിയിരുന്നതിനാൽ അവളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. അതിനാലാണു ഭാര്യയെ ബന്ധുവീട്ടിലാക്കി ഫ്ലാറ്റിലെത്തി മകളോടു കാര്യങ്ങൾ പറഞ്ഞശേഷം ശ്വാസം മുട്ടിച്ചത്. മകളെ പുഴയിൽ ഉപേക്ഷിച്ചശേഷം ആത്മഹത്യ െചയ്യാൻ ധൈര്യമുണ്ടായില്ല. അതിനാലാണ് നാടുവിട്ടത് എന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞിരിക്കുന്നത് . വൈഗയുടെ ഉള്ളില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതും തെളിഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതായി സംശയിക്കണം.
ഭാര്യയെ അവരുടെ വീട്ടിലാക്കി മകളെ വകവരുത്തി എന്തു പദ്ധതിയാണ് സനുമോഹന്‍ ആലോചിച്ചത് എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അഞ്ച് വര്‍ഷമായി കാര്യമായി ബാഹ്യബന്ധങ്ങള്‍ അധികമില്ലാത്ത ജീവിതമായിരുന്നുവേ്രത സനു മോഹന്റെത്.
കാക്കനാട്ടുള്ള ശ്രീഗോകുലം അപ്പാര്‍ട്ടുമെന്റിലെ താമസക്കാരനായ സനു മോഹന്‍ എന്ന നാല്‍പതുകാരന്റെ ഉള്ളില്‍ ഇത്രയധികം ദുരൂഹതകള്‍ ഉണ്ടായിരുന്നുവെന്ന് അവിടുത്തെ മറ്റു താമസക്കാര്‍ക്ക് അവിശ്വസനീയം…ഡിസൈനറായ സനുമോഹന്‍ അപ്പാര്‍ട്ടുമെന്റിലുള്ളവരുടെ നല്ല സുഹൃത്തായിരുന്നു.
മാര്‍ച്ച് 21-ന് രാത്രിയാണ് എല്ലാ ദുരൂഹതയും ആരംഭിക്കുന്നത്. രാവിലെ സനു കുടുംബസമേതം ആലപ്പുഴയിലേക്ക് പോകുന്നു. ഭാര്യയെ അമ്പലപ്പുഴയിലെ വീട്ടിലാക്കുന്നു. സ്വന്തം നാടായ തൃക്കുന്നപ്പുഴയിലേക്കെന്ന് പറഞ്ഞ മകളുമായി യാത്ര തുടരുന്നു. രാത്രി തിരിച്ചെത്താമെന്നു പറഞ്ഞെങ്കിലും വന്നില്ല. ഇതേസമയം സനു നേരെ കാക്കനാട്ടേക്ക് തിരിച്ചെത്തിയിരുന്നു. രാത്രി 9 മണി കഴിഞ്ഞ മകള്‍ വൈഗയെയും കൂട്ടി പുറത്തു പോകുന്നു. ഭാര്യാപിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായും തെളിഞ്ഞു. എന്താണ് സംസാരിച്ചതെന്ന് വെളിപ്പെട്ടിട്ടില്ല. രാത്രി വൈകിയിട്ടും ഭര്‍ത്താവ് തിരിച്ചെത്താത്തതിനാല്‍ ഭാര്യ ബന്ധുവീട്ടിലും ഫ്‌ലാറ്റിലും തിരക്കിയെങ്കിലും വിവരമൊന്നും ഇല്ല. പിറ്റേന്ന് തൃക്കാക്കര പോലീസില്‍ പരാതി നല്‍കി. അന്ന് ഉച്ചയ്ക്കാണ് കുട്ടിയുടെ ദേഹം മുട്ടാര്‍ പുഴയില്‍ കണ്ടത്. ഈ സമയം ഊഹമുണ്ടായിരുന്നത് സനുമോഹനും ഒപ്പം മരിച്ചിരിക്കാമെന്നതായിരുന്നു. എന്നാല്‍ പൊലീസ് സംശയത്തോടെ തുടര്‍ അന്വേഷണം നടത്തി. സനുവിന്റെ കാര്‍ എവിടെ എന്നതായിരുന്നു ഒരു സംശയം. മറ്റൊന്ന് ഇദ്ദേഹത്തിന് ഉണ്ടെന്നു വെളിപ്പെട്ട പണമിടപാടായിരുന്നു . മാര്‍ച്ച് 26-ഓടെ കാര്‍ കോയമ്പത്തൂര്‍ വരെ പോയതായി സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തി. പിന്നീട് കാറിനെപ്പറ്റി ഒരു വിവരവും ഇല്ല. കാര്‍ ഓടിച്ചിരുന്നത് സനു ആയിരുന്നോ എന്നത് വ്യക്തവുമായില്ല.
സനുവിനു വേണ്ടി പൊലീസ് സംഘങ്ങള്‍ അയല്‍നാടുകളിലെല്ലാം വല വിരിച്ചെങ്കിലും കൊല്ലൂരിലെ ലോഡ്ജിലുണ്ടായ വാടകത്തര്‍ക്കമാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.