നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ കണ്ണൂരില്‍ നടന്ന സിപിഎം-മുസ്ലീ ലീഗ് അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. ബുധനാഴ്ച രാത്രി വൈകി കടവല്ലൂരില്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സിപിഎം ഓഫിസുകള്‍ മുസ്ലീ ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു. സി.പി.എം അനുഭാവികളുടെ മൂന്ന് കടകള്‍ അടിച്ചു തകര്‍ത്തു.
പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, പാനൂര്‍, കീഴ്മാടം, കൊച്ചിയങ്ങാടി, ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളാണ് തീവെച്ച് നശിപ്പിച്ചത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത് തീവെച്ചിട്ടുണ്ട്.
മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്നു വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്.