15 സംസ്ഥാനങ്ങളില്‍ കൊവിഡ് ആക്ടീവ് കേസുകളുടെ വര്‍ധന 1200 ശതമാനം ആണെന്നാണ് വിലയിരുത്തല്‍. രാജസ്ഥാന്‍, ഹരിയാന, ഡെല്‍ഹി, ബീഹാര്‍, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, കേരളം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ആക്ടീവ് കേസുകളുടെ കുതിപ്പ്. ഇതില്‍ മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്–ഏറ്റവും കൂടുതല്‍ കേസുകള്‍..58,952. തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശ്–20,439 കേസുകള്‍, പിന്നെ ഡെല്‍ഹി-17,282 കേസുകള്‍, ഛത്തീസ്ഗഢ്–14,250, കര്‍ണാടകം-11,265 ഇങ്ങനെ പോകുന്നു.
കഴിഞ്ഞ സപ്തംബറില്‍ കൊവിഡ് ഉച്ചസ്ഥായിയില്‍ എത്തിയ സമയത്ത്, രാജ്യത്ത് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ പ്രതിദിന രോഗീ വര്‍ധന.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പുരാവസ്തു കേന്ദ്രങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാന്‍ തീരുമാനിച്ചു.
നീറ്റ് പി.ജി.പരീക്ഷ അനിശ്ചിതമായി നീട്ടി വെച്ചു.
യു.പി.യും ഗുജറാത്തും ഹരിയാനയും അവിടുത്തെ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു. മെയ് 15 നു ശേഷം മാത്രം തീയതി ആലോചിക്കും.
പത്താംക്ലാസുകാരെ പരീക്ഷയില്ലാതെ പ്രമോട്ട് ചെയ്യാന്‍ ഹരിയാന തീരുമാനിച്ചു. പഞ്ചാബ് ആകട്ടെ, 5,8,10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പരീക്ഷയില്ലാതെ പാസ്സാക്കും.
ആകെ കേസുകള്‍ 24 മണിക്കൂറിനകം–1.99 ലക്ഷം
ആകെ മരണം 24 മണിക്കൂറില്‍–1,037
ഇതുവരെ ആകെ രോഗികളായവര്‍–1.40 കോടി
ഇതുവരെ ആകെ മരണം–1.73 ലക്ഷം