അദാനിക്ക് നല്‍കിയെന്ന് ആരോപിക്കുന്ന വൈദ്യുതി കരാറാണോ നിങ്ങള്‍ നേരത്തെ കരുതി വെച്ച ബോംബ് എന്ന് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങിനെയെങ്കില്‍ അത് ചീറ്റിപ്പോയെന്നും എല്ലാ കരാറുകളും വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ടെന്നും പിണറായി വ്യക്തമാക്കി. വൈദ്യുതി ബോർഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കുകയാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. ഒരുവോട്ട് പോലും ഇരട്ടിക്കരുത്. ഇലക്‌ഷന്‍ കമ്മിഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ത്രിപുരയിലെ തിരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പറയുന്ന ബിജെപി നീക്കങ്ങൾക്കു സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരിടത്തും ബിജെപിക്ക് ജയസാധ്യതയില്ല. ഒരു വർഗീയതയും ജനം പിന്തുണയ്ക്കില്ല. ത്രിപുരയിൽ കോൺഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളർന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.