മുഖ്യമന്ത്രിയുടെ ഇന്നത്തെ സായാഹ്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച കാര്യങ്ങള്‍ ഇവയാണ്…
വാക്‌സിന്‍ നേരത്തേ വാങ്ങാന്‍ നീക്കം തുടങ്ങി, വൈകിയാല്‍ നമ്മള്‍ പിറകിലായിപ്പോകും. കേന്ദ്രം തരുമോ എന്നത് കാത്തു നില്‍ക്കുന്നില്ല. ഇനി തരികയാണെങ്കില്‍ തുക തിരിച്ച് ഈടാക്കാന്‍ ശ്രമിക്കാം.
ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97
മാസ്‌ക് വെക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 28,606 കേസുകള്‍ എടുത്തു. ഏറ്റവും കൂടുതല്‍ കേസ് കൊല്ലത്ത്-4696, ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയില്‍–201
വാക്‌സിന്‍ വാങ്ങാനായി ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ സംഭാവന 22 ലക്ഷം
കടകളും വ്യാപാര സ്ഥാപനങ്ങളും നേരത്തെ നിശ്ചയിച്ച സമയത്തു അതായത് 7.30-ന് തന്നെ അടയ്ക്കണം.
കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 26-ന് രാവിലെ 11.30-ന് സര്‍വ്വകക്ഷിയോഗം ഓണ്‍ലൈനായി ചേരും.
രണ്ടാം ഡോസ് വാക്‌സിന്‍ വൈകുമെന്ന ആശങ്ക വേണ്ട. കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നുമാസം വരെ രണ്ടാം ഡോസ് എടുത്താലും കുഴപ്പമില്ല.
കൂട്ട പരിശോധന വേണ്ട എന്ന കെ.ജി.എം.ഒ. എന്ന നിലപാട് ശരിയല്ല. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത നിലപാട് എടുക്കരുത്. അവര്‍ക്ക് പറ്റാത്തതു കൊണ്ട് സംഗതി ശരിയല്ല എന്ന് വ്യാഖ്യാനിക്കരുത്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാം.