Categories
exclusive

ഡെല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഇനി മുതല്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ !! മന്ത്രിസഭ നോക്കുകുത്തിയാകും


ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഒതുക്കാന്‍ കൊവിഡ് കാലം സുവര്‍ണാവസരമായി കണ്ട കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി കാപ്പിറ്റല്‍ ടെറിട്ടറി നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഇനി ഡെല്‍ഹി ഭരണകൂടം എന്നു പറഞ്ഞാല്‍ നിയമപരമായി അത് ഡല്‍ഹി ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ എന്നാണ്. ഇതോടെ ഡെല്‍ഹി നിയമസഭയുടെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരും. ഡെല്‍ഹി നിയമസഭയുടെ അധികാരാവകാശങ്ങള്‍ പലതും ഇനി ലഫ്റ്റ്‌നന്റ് ഗവര്‍ണറിലേക്ക് മാറും.
അതുപോലെ നിയമസഭയ്ക്ക് സ്വന്തമായോ ഏതെങ്കിലും കമ്മിറ്റികളോടോ ദൈനം ദിനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനം ഒന്നും എടുക്കാനധികാരമുണ്ടാവില്ല
നിയമസഭയോ മന്ത്രിസഭയോ ഏത് തീരുമാനം എടുക്കുന്നതിനും നടപ്പാക്കുന്നതിനും മുമ്പും എല്‍.ജി.-യുടെ അഭിപ്രായം നിര്‍ബന്ധമായി ചോദിച്ചിരിക്കണം.
നേരത്തെ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രധാനമായ വിധി പറഞ്ഞിരുന്നതാണ്. ഭൂമി, പോലീസ്, പൊതുനിയമക്രമങ്ങള്‍ എന്നിവയൊഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഒരു ദൈനം ദിന പ്രവര്‍ത്തനങ്ങളിലും എല്‍.ജി.-ക്ക് ഇടപെടാനാവില്ല എന്നതായിരുന്നു അത്.
ഈ വിധിയുമായി യോജിച്ചു പോകുന്നതല്ല ഇപ്പോള്‍ കേന്ദ്രം ഇറക്കിയിരിക്കുന്ന വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍.
കടുത്ത നിയമയുദ്ധത്തിനു തന്നെ ഈ വിജ്ഞാപനം വീണ്ടും വഴിതുറക്കാനിടയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Spread the love
English Summary: central goverment move to side line delhii state legislative assembly and cabinet says legal experts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick