Categories
national

കേന്ദ്രം വിരട്ടി , കോവിഡ് മരുന്നിന്റെ കഴുത്തറപ്പൻ വില കുറഞ്ഞു

കോവിഡ് രോഗികൾക്ക് നൽകുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു. നടപടി ലക്ഷക്കണക്കിന് വരുന്ന കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകരും. ഭീമമായ തുകയ്ക്കായിരുന്നു ഇത് വരെ ഈ മരുന്ന് വിറ്റഴിച്ചിരുന്നത്. മരുന്ന് കമ്പനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡീസ് ലബോറട്ടീസ്, സിപ്ല തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ബ്രാന്‍ഡുകളുടെ( 100 എംജി അടങ്ങുന്ന കുപ്പി) വില കുറച്ചത്.

കാഡില ഹെല്‍ത്ത്കെയര്‍ പുറത്തിറക്കുന്ന 2800 രൂപ വിലയുണ്ടായിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. റെഡ്ഡീസ് ലബോറട്ടറീസിന്റെ റെഡിക്‌സിന് 5,400 രൂപയില്‍നിന്ന് 2,700 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിര്‍ മരുന്നിന്റെ പുതുക്കിയ വില സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

thepoliticaleditor

ധാരാളം കമ്പനികള്‍ ജീവന്‍രക്ഷാ മരുന്ന് എന്ന് വിശേഷണമുള്ള റെംഡിസിവറിന്റെ വില അന്‍പത് ശതമാനത്തോളംവരെ വെട്ടിക്കുറച്ചിട്ടുണ്ട്.

Spread the love
English Summary: cadila and dr. reddy's cutt off the prize of kovid anti viral medicinei

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick