Categories
kerala

തലശ്ശേരി കതിരൂരിൽ ബോംബ് : യുവാവിന്റെ കൈ അറ്റു

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത കതിരൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു.നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്.ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. കണ്ണൂർ കതിരൂർ നാലാംമൈലിലാണ് സ്ഫോടനം നടന്നത്.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

thepoliticaleditor
Spread the love
English Summary: BOMB EXPLOSION NEAR THA;ASSERY KADIRUR, MAJOR INJURY FOR A YOUTH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick