തിരുവനന്തപുരത്ത് കലാശക്കൊട്ട് മാത്രമല്ല, തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബൈക്ക് റാലിയും നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്.
തിരഞ്ഞെടുപ്പിന് 72 മണിക്കൂർ മുൻപ് ബൈക്ക് റാലി നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. കമ്മീഷന്റെ നിര്‍ദ്ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കർശനമായി പാലിക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു