ജോര്‍ദ്ദാന്‍ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുന്‍ യുവരാജാവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നും യുവരാജാവിന്റെ കൊട്ടാരം റെയ്ഡ് ചെയ്ത് രണ്ടു രാജകുടുംബ പ്രമുഖരെ ഉള്‍പ്പെടെ പലരെയും അറ്സ്റ്റ് ചെയ്തുവെന്നും രാഷ്ട്രത്തിന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായവര്‍ ജോര്‍ദ്ദാന്‍ രാജകുടുംബാംഗവും സൗദി അംബാസഡറുമായ ഹസ്സന്‍ ബിന്‍ സയീദ്, അബ്ദുള്ള രാജാവിന്റെ ദീര്‍ഘകാലമായുള്ള വിശ്വസ്തന്‍ ബാസിം ഇബ്രാഹിം അബാദല്ലാ എന്നിവര്‍ ആണ്. ഇവരെ കൂടാതെ പലരും പിടിയിലായിട്ടുണ്ടെങ്കിലും സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം മുന്‍ യുവരാജാവ് ഹംസ ബിന്‍ അല്‍ ഹുസ്സൈന്‍ വീട്ടു തടങ്കലില്‍ ആണെന്ന വാര്‍ത്ത ഔദ്യോഗിക മാധ്യമം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ യുവരാജാവിനെ പിടിക്കാനുള്ള ശ്രമം ചെറുത്ത 20 പേരെ അറസ്റ്റ് ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവരാജാവിനോട് എല്ലാത്തരം വിമതനീക്കങ്ങളും അവസാനിപ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതായും പറയുന്നു.
അതെ സമയം, ജോർദാൻ യുവ രാജാവ് പുറത്തു വിട്ട വീഡിയോയിൽ താൻ വീട് തടങ്കലിൽ ആണെന്ന് പറയുന്നുണ്ട്.
സുരക്ഷാസേന കൂടുതല്‍ അറസ്റ്റും നടപടികളും നടത്തിയതായും പറയുന്നുണ്ട്.
അട്ടിമറിക്ക്ു പിന്നില്‍ വിദേശ സഹായം ഉണ്ടെന്ന സംശയം ഉന്നയിക്കപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായ ജോര്‍ദ്ദാന്‍ അമേരിക്ക നടത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദ കാമ്പയിനിലെ പ്രധാന പങ്കാളിയാണ്.