Categories
national

ആരാധനാലയങ്ങള്‍ എല്ലാം അടച്ചിടണം-മഹാരാഷ്ട്ര

ആരോടും വിവേചനമില്ലെന്നും എല്ലാ ആരാധനാലയങ്ങളും തല്‍ക്കാലം അടച്ചിടുകയാണ് വേണ്ടതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആരാധനാലയങ്ങളില്‍ പരിസരത്തിനു പുറത്തു നിന്നുള്ള ഭക്തര്‍ വരുന്നത് തടഞ്ഞു കൊണ്ട് ഏപ്രില്‍ 13-ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് മുംബൈ നഗരത്തിലെ മുസ്ലീം പള്ളി റംസാന്‍ പ്രാര്‍ഥനയ്ക്കു വേണ്ടി തുറക്കാന്‍ കോടതി അനുവദിച്ചില്ല. രണ്ട് ജൈനമത ട്രസ്റ്റുകള്‍ അവരുടെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചപ്പോഴാണ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.
ഇന്നലെ കോടതി മുസ്ലീം പള്ളി തുറക്കുന്നത് തടഞ്ഞു. ഇക്കാര്യത്തില്‍ വിവേചനം പാടില്ല. എല്ലാ ആരാധനാലയങ്ങളും ഇപ്പോള്‍ അടച്ചിടുകയാണ് വേണ്ടത്. പ്രാര്‍ഥനയ്ക്കായി ക്ഷേത്രം തുറക്കണം എന്നല്ല ജൈനമതക്കാര്‍ ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണക്കാരെ കൊണ്ട് വളണ്ടിയര്‍മാരുടെ സഹായത്തോടെ ആഹാരം വിതരണം ചെയ്യാനാവുമോ എന്നും കോടതി ആരാഞ്ഞു. ഓണ്‍ലൈനായി ആഹാരം ഏര്‍പ്പാടു ചെയ്ത് വിതരണം ചെയ്യാന്‍ തടസ്സമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അഭിപ്രായം കോടതിയില്‍ അറിയിക്കും. കഴിഞ്ഞ വര്‍ഷം 4,000 ചതുരശ്ര അടിയുള്ള ഭക്ഷണ ഹാള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചിരുന്നു എന്നും ഇത്തവണ പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് ആവശ്യമുന്നയിക്കുന്നതെന്നും ജെയിന്‍ ട്രസ്റ്റ് കോടതിയില്‍ ബോധിപ്പിച്ചു. ബാറുകളും റസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കുന്നു, എന്നാല്‍ മതകേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ല–ട്രസ്റ്റ് നിയോഗിച്ച അഭിഭാഷകന്‍ വാദിച്ചു.

Spread the love
English Summary: ALL RELIGIOUS PRAYER SENTRES SHOULD BE CLOSED SAYS MAHARASHTRA GOVT IN COURT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick