നാളെ മുതൽ ഈ മാസം 30 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചതായി പി.എസ.സി. അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റം എന്ന് അറിയിപ്പിൽ പറയുന്നു. കോവിഡ് നിയന്ത്രണ വിധേയമായാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് നിർഭയമായി വന്നു പരീക്ഷകൾ എഴുതാൻ കഴിയൂ. മാത്രമല്ല പല ഉദ്യോഗാര്ഥികളും ക്വറന്റയിനിലോ ചികിത്സയിലോ ആകാനും സാധ്യത ഉണ്ട്. ഇവർക്ക് അവസരം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണം.