പ്രതിരോധക്കോട്ടകളെ അപ്രസക്തമാക്കുന്ന രോഗവ്യാപനവുമായി കൊവിഡിന്റെ രണ്ടാം വരവ് ഇന്ത്യയെ നടുക്കുന്ന വിധമായിരിക്കുന്നു. 24 മണിക്കൂറിനകം റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 89,019 കേസുകളാണ്. ഇതാവട്ടെ കൊവിഡ് രൂക്ഷമായിരുന്ന കഴിഞ്ഞ വര്ഷം സപ്തംബറില് ഉണ്ടായ ഒരു ദിവസത്തെ കേസുകളെ അപേക്ഷിച്ച് വെറും 9,000 എണ്ണം മാത്രമാണ് കുറവ് എന്ന് കണക്കുകള്. 2020 സപ്തംബര് 16-ന് ആണ് ഏറ്റവും അധികം രോഗികള് ഉണ്ടായത്–97,860 പേര്. ഇപ്പോഴാകട്ടെ വെറും 9,000 എണ്ണം മാത്രമേ കുറവുള്ളൂ. ഇത് ഏറെ ആശങ്കാജനകമായ ഒരു സാഹചര്യത്തിന്റെ സൂചനയാണ് നല്കുന്നത്.
രാജ്യത്താകെ ഒന്നേകാല് കോടി ജനങ്ങളെ ഇതുവരെ കൊവിഡ് ബാധിച്ചവരായി കണ്ടെത്തി. ഇതില് 1.15 കോടി പേര് സുഖപ്പെട്ടു. 1.64 ലക്ഷം പേര്ക്ക് ജീവന് നഷ്ടമായി. ഇപ്പോള് ആറര ലക്ഷത്തിലേറെ പേര് ചികില്സയിലുണ്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024