നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ് രേഖപ്പെടുത്തി.
11 നിയോജകമണ്ഡലങ്ങളിലെ 3137 ബൂത്തുകളിലായി 1603095 പേര്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു. ഇതില്‍ 858131 പേര്‍ (78.84%) സ്ത്രീകളും 744960 പേര്‍ (76.58%) പുരുഷന്മാരും ആറു പേര്‍ (42.85%) ഭിന്നലിംഗക്കാരുമാണ്. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്- 80.94 ശതമാനം. 172485 പേര്‍ ഇവിടെ വോട്ട് ചെയ്തു. ഏറ്റവും കുറവ് തലശ്ശേരി മണ്ഡലത്തിലാണ്- 73.93 ശതമാനം. ഇവിടെ 129499 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ മികച്ച പോളിംഗാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഉച്ചയോടെ തന്നെ പോളിംഗ് 50 ശതമാനം പിന്നിട്ടു. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകള്‍ കാരണം അല്‍പ സമയം വോട്ടിംഗ് തടസ്സപ്പെട്ടതൊഴിച്ചാല്‍ പ്രശ്‌ന രഹിതമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. പയ്യന്നൂര്‍ മണ്ഡലത്തിലെ മുത്തത്തി എസ്‌വിയുപി സ്‌കൂളിലെ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിനുണ്ടായ തകരാര്‍ കാരണം വോട്ടിംഗ് തടസ്സപ്പെട്ടതിനാല്‍ ഇവിടെ ഒരു മണിക്കൂര്‍ അധിക സമയം വോട്ടിംഗിനായി അനുവദിച്ചു.
ജില്ലയിലെ മണ്ഡലം തിരിച്ചുള്ള പോളിംഗ് കണക്ക് (മണ്ഡലം, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍)
പയ്യന്നൂര്‍- 78.95%, കല്ല്യാശ്ശേരി- 76.41%, തളിപ്പറമ്പ്- 80.94%, ഇരിക്കൂര്‍- 75.63% , അഴീക്കോട്- 77.89%, കണ്ണൂര്‍- 74.94% , ധര്‍മ്മടം- 80.22% , തലശ്ശേരി- 73.93% , കൂത്തുപറമ്പ്- 78.14%, മട്ടന്നൂര്‍- 79.54%, പേരാവൂര്‍- 78.07%.