കെ.എം. ഷാജി എം എൽ എ യുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നു രാവിലെ മുതല്‍ തുടങ്ങിയ റെയിഡിനൊടുവിലാണ് അരക്കോടി രൂപ കണ്ടെടുത്തത്. രേഖ ഇല്ലാത്ത പണം ആണെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യാനും എല്ലാ സാധ്യതയും ഉണ്ട്.
രാവിലെ ഏഴുമുതലാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. രണ്ട് വീടുകളിലും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. പൊതുപ്രവര്‍ത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
തന്റെ മണ്ഡലമായ അഴീക്കോട്ടെ ഒരു സ്കൂളിന് പ്ലസ് ടു കോഴ്സ് കിട്ടാനായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തന്നെ പരാതി കൊടുത്തത് നേരത്തെ വൻ വിവാദമായിരുന്നു.