Categories
kerala

സി.പി.ഐ നേതാവ് സി.എ.കുര്യന്‍ അന്തരിച്ചു

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

Spread the love

തലമുതിര്‍ന്ന സി.പി.ഐ. നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ.കുര്യന്‍ വാര്‍ധക്യ സഹജമായ രോഗാവസ്ഥയാല്‍ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൂന്നു തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു പൊതുപ്രവര്‍ത്തനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

thepoliticaleditor

1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1996ല്‍ ഡെപ്യൂട്ടി സ്പീക്കറായി. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

Spread the love
English Summary: veteran-cpi-leader-and-former deputy speaker of kerala assembly passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick