രണ്ട് ടേം പൂർത്തിയാക്കിയ നാല് മന്ത്രിമാരും സ്പീക്കറും വീണ്ടും മത്സരിക്കുന്നതിൽ സിപിഎം സംസ്ഥാന സമിതിയോഗത്തിൽ എതിർപ്പ്. മന്ത്രിമാരായ ഇ.പി ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ ബാലൻ,പി. ശ്രീരാമകൃഷ്ണന്‍ എന്നിവർ മത്സരിക്കുന്നതിനാണ് പാർട്ടിയിൽ എതിർപ്പ് ഉയർന്നിരിക്കുന്നത്. ഇവർ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് പാർട്ടി യോഗത്തിൽ ഉയർന്ന തീരുമാനം.മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പടെ ഈ അഞ്ച് മന്ത്രിമാർക്കും 2 തവണ എന്ന വ്യവസ്ഥ ബാധകമാക്കണം എന്നാണ് സി.പി.എം. സെക്രട്ടറിയറ്റില്‍ ഉയര്‍ന്ന ചര്‍ച്ച.
എന്നാല്‍ ഇത് അന്തിമ തീരുമാനത്തെ ബാധിക്കില്ല എന്നും കണക്കുകൂട്ടലുണ്ട്. കാരണം മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ മന്ത്രിമാരും സാമാജികരുമായ ഈ നേതാക്കളെ കൂട്ടത്തോടെ ഒഴിവാക്കാന്‍ പാര്‍ടി തീരുമാനിക്കാന്‍ സാധ്യത ഏറെ വിരളമാണ്. പിണറായി വിജയന്റെ വിശ്വസ്തരാണ് ഇവരില്‍ ഭൂരിപക്ഷം പേരും എന്ന കാര്യവും തീരുമാനത്തെ ബാധിക്കും എന്ന വിലയിരുത്തലുണ്ട്.