സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ഗ്രീന്‍’ നീക്കി. കപ്പല്‍ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാര്‍ അഡ്മിറല്‍ ഒസാമ റബി അറിയിച്ചു. ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയില്‍ പുതഞ്ഞ കപ്പല്‍ മോചിപ്പിച്ചത്. എന്നാല്‍, കനാലിലൂടെയുള്ള ഗതാഗതം പഴയരീതിയില്‍ പുന:സ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയാണ് എവര്‍ഗ്രീന്‍ എന്ന ജാപ്പനീസ് ചരക്കുകപ്പല്‍ സൂയസ് കനാലിന് മധ്യേ ചേറില്‍ പുതഞ്ഞത്. 2,24,000 ടണ്‍ ചരക്ക് കയറ്റാന്‍ ശേഷിയുള്ളതാണ് കപ്പല്‍.