നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 957 സ്ഥാനാര്‍ത്ഥികൾ.പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ 19 വരെ 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.