അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പടുക്കവേ, അതാതിടത്തെ നിലവിലെ മുഖ്യമന്ത്രിമാരുടെയും ഭാവി മുഖ്യമന്ത്രിയാകാന്‍ കച്ച കെട്ടിയവരുടെയും സ്വത്തു വിവരങ്ങള്‍ അറിയുക രസകരമാണ്. മുഖ്യമന്തിമാരില്‍ ഏറ്റവും ധനികന് തമിഴ്നാട്ടിലാണ്–എടപ്പാടി കെ. പഴനിസാമി. 6.7 കോടിയുടെ സ്വത്തുണ്ട്. എന്നാല്‍ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ എം.കെ. സ്റ്റാലിന് 8.8 കോടിയുടെ സ്വത്തുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് 1.3 കോടിയുടെ സ്വത്തുള്ളപ്പോള്‍ ഏറ്റവും ദരിദ്രയായ മുഖ്യമന്ത്രി ബംഗാളിലെ മമത ബാനര്‍ജിയാണ്–വെറും 16.7 ലക്ഷത്തിന്റെ സ്വത്തേയുള്ളൂ മമതയ്ക്ക്. ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ അത്യാവശ്യം ധനികനാണ്–3.2 കോടിയുടെ സ്വത്തുണ്ട് അദ്ദേഹത്തിന്. തമിഴ്നാട്ടിലെ പ്രമുഖ താരനേതാവും മുഖ്യമന്ത്രി ആവാന്‍ കൊതിക്കുന്ന വ്യക്തിയുമായ കമല്‍ഹാസനാണ് കേട്ടാല്‍ ഞെട്ടുന്ന സ്വത്തുള്ളത്–176 കോടിയുടെത്.!! കൊച്ചു സംസ്ഥാനമായ പുതുച്ചേരിയിലുമുണ്ട് ധനികന്റെ കഥ. അവിടുത്തെ പഴയ മുഖ്യമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി. മുന്നണിയിലുള്ള വ്യക്തിയുമായ എന്‍.ആര്. രംഗസ്വാമിയുടെ ആസ്തി 40 കോടിയുടെതാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024