കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച കിട്ടുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത് നമ്മള്‍ അറിഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവചനം കൂടി അറിയേണ്ടതുണ്ട്. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ തന്നെ തിരിച്ചുവരുമെന്നാണ് പ്രവചനം. ബി.ജെ.പി.ക്ക് സീറ്റുകള്‍ വര്‍ധിക്കുമെങ്കിലും ഭരണം കിട്ടില്ല. തൃണമൂലിന് 57 സീറ്റുകള്‍ നഷ്ടപ്പെടും, ബി..ജെ.പി.ക്ക് 104 സീറ്റ് കൂടുതല്‍ കിട്ടും. തൃണമൂലിന് 2016-ല്‍ 211 സീറ്റ് കിട്ടിയിരുന്നു. അത് 254 ആയേക്കും. 2016-ല്‍ ബി.ജെ.പി.ക്ക് വെറും മൂന്ന് സീറ്റാണ് കിട്ടിയത്. അത് 107 സീറ്റ് ആവാനിടയുണ്ട്.
ആസ്സാമില്‍ പക്ഷേ ബി.ജെ.പി. തന്നെ ഭരണത്തില്‍ തിരിച്ചെത്തും. എന്നാല്‍ സീറ്റുകള്‍ ഗണ്യമായി നഷ്ടപ്പെടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 126 ്അംഗ സഭയില്‍ നേരത്തെ 74 ഉണ്ടായിരുന്നത് 67 ആകാനിടയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ആശ്വാസമാണ്–്അവരുടെ മുന്നണിക്ക് ഇത്തവണ 57 സീറ്റ് കിട്ടിയേക്കും. ഭൂരിപക്ഷത്തിന് വേണ്ടത് 64 സീറ്റാണ്.
തമിഴ്‌നാട്ടില്‍ ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേ പ്രവചനം. ഇവിടെയും കോണ്‍ഗ്രസിന് ആശ്വാസത്തിന് വകയുണ്ട് എന്ന് പറയാം. ഡി.എം.കെ. സഖ്യത്തിന് 158 സീറ്റ് വരെ കിട്ടാം. എന്നാല്‍ ബി.ജെ.പി. ഉള്ള അണ്ണാ ഡി.എം.കെ. സഖ്യത്തിന് 65 സീറ്റ് മാത്രമേ കിട്ടൂ. നിലവില്‍ അവര്‍ക്ക് 136 സീറ്റ് ഉണ്ട്.
പുതുച്ചേരിയിലാണ് കോണ്‍ഗ്രസ് തറ പറ്റുക. അവിടെ ബി.ജെ.പി.ക്ക് 16-20 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന് 12 മാത്രം. അവിടെ ആകെ സീറ്റ് 30 ആണ്. ഭൂരിപക്ഷത്തിന് 16 സീറ്റാണ് വേണ്ടത്.