ടൈംസ് നൗ-സീ വോട്ടര്‍ സര്‍വ്വെയിലും കേരളത്തില്‍ ഇടതുമുന്നണിക്ക് വീണ്ടും ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ അത്ര സീറ്റുകള്‍ കിട്ടില്ല. 140 അംഗ സഭയില്‍ കഴിഞ്ഞ തവണ 91 സീറ്റുകള്‍ ഇടതുമുന്നണിക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മല്‍സരമായിരിക്കും. സീറ്റുകളുടെ എണ്ണം 77 വരെയായി കുറയും. യു.ഡി.എഫിന് 2016-ല്‍ കിട്ടിയത് 47 സീറ്റുകളാണെങ്കില്‍ ഇത്തവണ അത് 62 സീറ്റുകള്‍ വരെയായി വര്‍ധിക്കും. ബി.ജെ.പി. കഴിഞ്ഞ തവണത്തെപ്പോലെ ഒരു സീറ്റ് മാത്രം നേടും എന്നാണ് പ്രവചനം.
ബംഗാളില്‍ ബി.ജെ.പി.ക്ക് സീറ്റുകള്‍ വര്‍ധിക്കും, പക്ഷേ അധികാരത്തിലെത്താന്‍ തക്ക സീറ്റുകള്‍ കിട്ടില്ല. തൃണമൂല്‍ തന്നെ ഭരണം നിലനിര്‍ത്തും. തമിഴ് നാട്ടില്‍ ഡി.എം.കെ. അധികാരം പിടിക്കും. ബി.ജെ.പി. ഇപ്പോള്‍ ഭരണത്തിലുള്ള ആസ്സാമിലാകട്ടെ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും ടൈംസ് നൗ സര്‍വ്വെ വെളിപ്പെടുത്തുന്നു. പുതുച്ചേരിയില്‍ ഇത്തവണ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍്.ഡി.എ. 21 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കും എന്ന് സര്‍വ്വേ പറയുന്നു. ഇവിടെ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടും.