കണ്ണൂർ മണ്ഡലം ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വിജയത്തിനായി ഒരു ഭക്തന്റെ വക തുലാഭാരം.
കാഞ്ഞിരോട് തെരു മണ്ഡപത്തില്‍ നിറമാല മഹോല്‍സവത്തിന്റെ ഭാഗമായാണ് തുലാഭാരം തൂക്കിയത്. ഒരു ഭക്തനാണ് തുലാഭാരം നേര്‍ന്നിരുന്നത്.
തിങ്കളാഴ്ച പൊതു പര്യടനം ഉണ്ടായിരുന്നില്ല, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മണ്ഡലം റാലിയിൽ പങ്കെടുത്തതിന് പുറമെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.
രാമചന്ദ്രൻ കടന്നപ്പള്ളി ചൊവ്വാഴ്ച എളയാവൂർ സൗത്ത് മേഖലയിൽ പര്യടനം നടത്തും.